ദോഹ: വരുമാനത്തിനും സാമ്പത്തിക ബാധ്യതകൾക്കും അനുസൃതമായി പണം ചെലവഴിക്കുന്നതും സാമ്പത്തിക വ്യവഹാരങ്ങൾ രേഖപ്പെടുത്തി വെക്കുന്നതുമാണ് കുടുംബത്തിൻറെ സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനമെന്ന് പ്രമുഖ എഴുത്തുകാരനും ഫാമിലി ട്രെയിനറുമായ താജ് ആലുവ പറഞ്ഞു. ഫോക്കസ് ഇൻറർനാഷണൽ ഖത്തറിൻറെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫാമിലി ബഡ്ജറ്റിങ് ശരിയാ നിക്ഷേപ ബോധവൽക്കരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ :വര്‍ഷങ്ങളായി ഖത്തറിന്റെ കായിക ഭൂപടത്തിൽ അനിഷേധ്യ സാന്നിദ്ധ്യമായ വാരിയേഴ്സ് എഫ്സി സീസൺ 02 ഇൻ്റേണൽ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു . CNAQ ഗ്രൗണ്ടിൽ നടന്ന ടൂര്ണമെന്റിലിന്റെ ഫൈനൽ മത്സരത്തിൽ ബ്രാവോ എഫ് സിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മാജിങ് ടൂർസ് വിജയികളായത് .
കുടുംബസംഗമവും ജനപങ്കാളിത്തം നിറഞ്ഞ ഈ ടൂർണമെന്റും വലിയ പ്രശംസ നേടി.അൽ റയ്യാൻ ഡേറ്റ്സ്, ക്ലാസിക് ലോൺഡ്രി, ഡാറ്റപ്ലസ് നെറ്റ്വർക്ക് സൊള്യൂഷൻസ്, യൂനിവേഴ്സൽ സ്പോർട്സ് സെൻറർ, ബ്രാവോ ഫിറ്റ്നസ്, മാജിക് ടൂർസ് തുടങ്ങിയ സ്പോൺസർമാരുടെ പേരിൽ ആയിരുന്നു ടീമുകൾ മത്സരിച്ചത്
റേഡിയോ പങ്കാളിയായി റേഡിയോ സുനോയും കോസ്പോൺസർമാരായി വൈറ്റ്ബോർഡ് ആഡ്വർട്ടൈസിങ്ങും, ഫ്രൈഡി റെസ്റ്റോറൻ്റും ടൂർണമെന്റിന് പിന്തുണ നൽകി.കുട്ടികൾക്കായി നടത്തിയ പരിപാടികൾ നിരവധി കുടുംബങ്ങളെ ആകർഷിച്ചു.ജെ എം ഷൗക്കത്ത് അദ്ധ്യക്ഷനായ നടന്ന സമാപന ചടങ്ങിൽ അനൂപ് സ്വാഗതം പറഞ്ഞു. ......
ദോഹ: കെ. മുഹമ്മദ് ഈസ്സയുടെ വിയോഗം അപൂർവമായ ഒരു ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും ചന്ദ്രിക മുൻ ചീഫ് എഡിറ്ററുമായ സിപി സൈതലവി.ഈസക്ക ചെയ്ത നന്മകളും സേവനങ്ങളും ഓർമ്മകളിൽ എന്നും നിലനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ......
ദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിന ആഘോഷം നടത്തി.
ബർവ കോമേഴ്സിയൽ അവന്യു വൈബ്രന്റ് ഹാളിൽ നടന്ന പരിപാടിയിൽ 150 മലയാളം മിഷൻ പഠിതാക്കാളായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
കോഴിക്കോട് യെൻ ഐ ടി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഗവേഷകൻ അനൂപ് എം വി ക്ലാസ്സ് നയിച്ചു. ഇന്ത്യയിലെ ശാസ്ത്ര സംസ്കാരം രൂപപ്പെടുത്തിയ പ്രശസ്ത ശാസ്ത്രജ്ഞരെ കുറിച്ച് കുട്ടികൾ അവതരണം നടത്തി.
തുടർന്ന് ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ആയി നടത്തിയ ക്വിസ് മത്സരത്തിൽ സമ്മാനർഹരായവർക്ക് സംസ്കൃതി സെക്രട്ടറി ഷംസീർ അരിക്കുളം സർട്ടിഫിക്കറ്റുകൾ നൽകി.ചാപ്റ്റർ പ്രസിഡന്റ് ഡോ. ......
പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഒന്നാണ് മുളന്തുരുത്തി സുന്നഹദോസ്. 1876 ജൂൺ 28, 29, 30 ദിവസങ്ങളിലായി പരി.......
കൊച്ചി : ജർമൻ സാഹിത്യ ഇതിഹാസം ഗെയ്ഥെ യുടെ ജന്മനാട്ടിൽ നിന്നുള്ള പ്രശസ്ത സംഗീത ബാൻഡായ ദി പ്ലേ ഫോഡ്സ് കൊച്ചിയിൽ ഇന്ന് വൈകുന്നേരം 7 മണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ സംഗീത പരിപാടി അവതരിപ്പിക്കും. 17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിലുള്ള ജർമൻ ഗാനങ്ങളാണ് അവതരിപ്പിക്കുക. ......
കൊച്ചി : 6 കിലോ കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശിയായ ഹെമല്‍ പത്മജ (36) യെ കൊച്ചി സിറ്റി പോലീസ് പിടികൂടി. വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിക്കുന്നതായി സിറ്റിപോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതിജിജി ഐപിഎസ്സിന്റെ നിര്‍ദ്ദേശാനുസരണം നര്‍കോട്ടിക് സെല്‍ എസിപി കെ.എ. ......
ഷാരൂഖ് ഖാന്റെ വസതിയായ മന്നത്ത് മുംബൈയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. 2001-ലാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും മന്നത്ത് സ്വന്തമാക്കിയത്.......
കൊച്ചി : ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി രാജീവ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചിയിൽ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പിഒസിയിൽ സംഘടിപ്പിച്ച 53 മത് ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്രൈസ്തവരുടെ വിഷയങ്ങൾ പഠിച്ച് ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ചചെയ്ത് സമയബന്ധിതമായി നടപ്പിലാക്കണമെന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ജനറൽ കൗൺസിലിൽ ഉയർന്ന ആവശ്യത്തോട് പ്രതികരിക്കുക കൂടിയായിരുന്നു അദ്ദേഹം.
ജെ ബി കോശി കമ്മീഷൻ ശുപാർശകളിൽ പലതും സമുദായം ദീർഘകാലമായി ആവശ്യപ്പെട്ട് വരുന്ന വിഷയങ്ങളാണ്. ......
ഗാസയിൽ നിന്നും പലസ്തീനികൾ ഒഴിഞ്ഞു പോകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന സൂചനയുമായി ട്രംപ് പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്. ......